ഉദ്ഘാടനം

സ്വാപ്പ് ഷോപ്പ് ഉദ്ഘാടനം 

മാലിന്യ നിർമാർജനവും പുനരുപയോഗ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വാപ്പ് ഷോപ്പിന്റെ ഉദ്ഘാടനം 13.05.2026 ന് നടന്നു.

പരിപാടിയുടെ ഉദ്ഘാടനം ബഹു നഗരസഭ ചെയര്‍ പേഴ്സണ്‍ സംഗീത കെ എന്‍  നിർവഹിച്ചു. ഉപയോഗയോഗ്യമായ വസ്തുക്കൾ ഉപേക്ഷിക്കുന്നതിന് പകരം പരസ്പരം കൈമാറുന്നതിലൂടെ മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സംഗീത കെ എന്‍  അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ ഉപയോഗയോഗ്യമായ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമാണ് സ്വാപ്പ് ഷോപ്പിലൂടെ ഒരുക്കിയിരിക്കുന്നത്.

സീറോ വേസ്റ്റ് ആശയവും പുനരുപയോഗത്തിന്റെ പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച സംരംഭമാണ് സ്വാപ്പ് ഷോപ്പ് എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പങ്കെടുത്തവർ ഈ പദ്ധതിക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

നന്ദിപ്രസംഗത്തോടെ പരിപാടി സമാപിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും സഹായകമായ ഈ സംരംഭം പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

 

swap shop inaguration
അക്ഷയപ്പെരുമ 12 ഉദ്ഘാടനം

അക്ഷയപ്പെരുമ 12 ഉദ്ഘാടനം

 

 

 

Akshayapperuma 12 Inauguration
ലോക പരിസ്ഥിതി ദിനാചരണം

പെരുമ്പാവൂർ നഗരസഭയിൽ ലോക പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ നഗരസഭയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. 🌱🌍

environment day
അക്ഷരപ്പെരുമ 2026

വായിച്ചു വളരുക ,ചിന്തിച്ചു വിവേകം നേടുക ,പ്രകാശം  പരത്തുന്ന ഈ ഉദ്ധരണിയിലൂടെ വായനയുടെ സർഗ്ഗപ്രപഞ്ചം സൃഷ്ടിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി കേരളത്തിലെ ഗ്രന്ഥശാലകൾ ആചരിച്ചു വരികയാണ്.

കഴിഞ്ഞ 11 വർഷങ്ങളായി 'അക്ഷരപ്പെരുമ' സാംസ്കാരിക സംഗമം പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾ, സാംസ്കാരിക പ്രഭാഷണങ്ങൾ, കലാകാരന്മാരെ അനുസ്മരിക്കൽ ,പെരുമ്പാവൂരിലെ കലാസാഹിത്യ രംഗത്തെ പ്രശസ്തരെ ആദരിക്കൽ , കലാപ്രദർശനങ്ങൾ ഇവയെല്ലാമായി 'അക്ഷരപ്പെരുമ' പെരുമ്പാവൂരിന്റെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയ പരിപാടിയായി മാറുകയായിരുന്നു .

മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2026 ജൂൺ 20 മുതൽ 24 വരെ അക്ഷരപ്പെരുമ 2026 എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയാണ് .

2345678

9

91011
aksharapperuma