വായിച്ചു വളരുക ,ചിന്തിച്ചു വിവേകം നേടുക ,പ്രകാശം പരത്തുന്ന ഈ ഉദ്ധരണിയിലൂടെ വായനയുടെ സർഗ്ഗപ്രപഞ്ചം സൃഷ്ടിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി കേരളത്തിലെ ഗ്രന്ഥശാലകൾ ആചരിച്ചു വരികയാണ്.
കഴിഞ്ഞ 11 വർഷങ്ങളായി 'അക്ഷരപ്പെരുമ' സാംസ്കാരിക സംഗമം പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾ, സാംസ്കാരിക പ്രഭാഷണങ്ങൾ, കലാകാരന്മാരെ അനുസ്മരിക്കൽ ,പെരുമ്പാവൂരിലെ കലാസാഹിത്യ രംഗത്തെ പ്രശസ്തരെ ആദരിക്കൽ , കലാപ്രദർശനങ്ങൾ ഇവയെല്ലാമായി 'അക്ഷരപ്പെരുമ' പെരുമ്പാവൂരിന്റെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയ പരിപാടിയായി മാറുകയായിരുന്നു .
മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2026 ജൂൺ 20 മുതൽ 24 വരെ അക്ഷരപ്പെരുമ 2026 എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയാണ് .







9


